വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഘടക സ്ഥാപനങ്ങള്‍

ക്രമ നംസ്ഥാപന വിവരം
1

കുടുംബാരോഗ്യ കേന്ദ്രം  വെള്ളാവൂര്‍

അലോപതി പ്രാഥമിക ആരോഗ്യ കേന്ദ്രം വെള്ളാവൂര്‍, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ പന്നിക്കുഴി എന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കാടംകുളം, പൂണിക്കാവ്, മണിമല എന്നിവിടങ്ങളില്‍ സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ:

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന് & വാക്സിനേഷൻ
  • മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണം
  • പാലിയേറ്റീവ് ഹോം കെയർ & വിവിധ സർട്ടിഫിക്കറ്റുകൾ

⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 04:00 വരെ

📍 വിലാസം:  വെള്ളാവൂര്‍ കുടുംബാരോഗ്യ കേന്ദ്രം, വെള്ളാവൂര്‍ പി ഒ, കോട്ടയം, പിന്‍: 686541

✉ ഇമെയിൽ:  phcvellavoor@gmail.com 

Download Google Map Locator Location Icon PNG — Free Transparent | CityPNG Location

2

ഗവ. ആയൂര്‍വ്വേദ ഡിസ്പെന്‍സറി,കടയനിക്കാട്

ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി‍, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡില്‍ എട്ടാം മൈല്‍ എന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 

ലഭിക്കുന്ന സേവനങ്ങൾ:

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധി പ്രതിരോധ മരുന്ന് & മെഡിക്കൽ ക്യാമ്പ്
  • യോഗ ക്ലാസുകൾ & പാലിയേറ്റീവ് ഹോം കെയർ
  • ആരോഗ്യ ബോധവൽക്കരണം & വിവിധ സർട്ടിഫിക്കറ്റുകൾ

⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 04:00 വരെ

📍 വിലാസം:  ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി, കടയനിക്കാട് പി ഒ, എട്ടാംമൈല്‍,  പി ഒ, കോട്ടയം, പിന്‍: 686541

✉ ഇമെയിൽ:  gadvellavoor@gmail.com 

Download Google Map Locator Location Icon PNG — Free Transparent | CityPNG Location

3

ഗവ. ഹോമിയോ ഡിസ്പെന്‍സറി, വെള്ളാവൂര്‍

ഗവ. ഹോമിയോ ഡിസ്പെന്‍സറി‍, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ വെള്ളാവൂര്‌ ജംങ്ഷനില്‍  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 

ലഭിക്കുന്ന സേവനങ്ങൾ:

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധി പ്രതിരോധ മരുന്ന് & മെഡിക്കൽ ക്യാമ്പ്

⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ

📍 വിലാസം:  ഗവ. ഹോമിയോ ഡിസ്പെന്‍സറി, വെള്ളാവൂര്‍ പി ഒ, കോട്ടയം, പിന്‍: 686541

✉ ഇമെയിൽ:  aphcvellavoor@gmail.com 

Download Google Map Locator Location Icon PNG — Free Transparent | CityPNG Location

4

ഗവ. വെറ്റിനറി ഡിസ്പെന്‍സറി,കാടംകുളം

ഗവ. വെറ്റിനറി ഡിസ്പെന്‍സറി‍, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ കാടംകുളം എന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. പുത്തന്‍പീടിക, എട്ടാംമൈല്‍ എന്നിവിടങ്ങളില്‍ സബ് സെന്‍ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ലഭിക്കുന്ന സേവനങ്ങൾ:

  • മൃഗങ്ങളുടെ പരിശോധന, രോഗനിർണയം & ചികിത്സ
  • സൗജന്യ മരുന്ന് വിതരണവും വാക്സിനേഷനും
  • മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും
  • വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള രോഗ പ്രതിരോധ കുത്തിവെയ്പ്പുകള്‍

⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 03:00 വരെ

📍 വിലാസം:  ഗവ. വെറ്റിനറി ഡിസ്പെന്‍സറി, കാടംകുളം,‍ കുളത്തൂര്‍പ്രയാര്‍ ,  പി ഒ, കോട്ടയം, പിന്‍: 686541

✉ ഇമെയിൽ:  vdkulathuprayar.ahkt@kerala.gov.in  

Download Google Map Locator Location Icon PNG — Free Transparent | CityPNG Location

5

കൃഷി ഭവന്‍, കടയനിക്കാട്

വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ 3-ാം വാര്‍ഡില്‍ എട്ടാംമൈല്‍ എന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു 

ലഭിക്കുന്ന സേവനങ്ങൾ:

  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ & കർഷക പെൻഷൻ

⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 05:00 വരെ

📍 വിലാസം:  കൃഷി ഭവന്‍, എട്ടാംമൈല്‍, കടയനിക്കാട് പി ഒ, കോട്ടയം, പിന്‍: 686541

✉ ഇമെയിൽ: kbvellavoor@gmail.com

Download Google Map Locator Location Icon PNG — Free Transparent | CityPNG Location

6

വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസ്

ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. മൂന്ന് വി.ഇ.ഓ മാര്‍ പ്രവര്‍ത്തിക്കുന്നു. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിർവ്വഹിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ:

  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY) & BPL അർഹത പരിശോധന
  • 💼 സ്വയംതൊഴിൽ, ഗ്രാമവികസനം & തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • 👩‍👩‍👧‍👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം & സർവേകൾ
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം

⏰ സമയം: രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 05:00 വരെ

📍 വിലാസം:  വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസ്, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്, മണിമല പി ഒ, കോട്ടയം, പിന്‍: 686543

✉ ഇമെയിൽ: vellavoorgpktm@gmail.com 

Download Google Map Locator Location Icon PNG — Free Transparent | CityPNG Location

7

സംയോജിത ശിശു വികസന ഓഫീസ് (ICDS)

ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 19 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് പ്രധാന ഗുണഭോക്താക്കൾ.

ലഭിക്കുന്ന സേവനങ്ങൾ:
  • അനുപൂരക പോഷകാഹാരം & രോഗപ്രതിരോധ കുത്തിവെയ്പ്പ്
  • ആരോഗ്യ പരിശോധന & പരാമർശ സേവനം
  • സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം & ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്, മണിമല പി.ഒ. 686543
✉ ഇമെയിൽ: icdsvellavoorpanchayat@gmail.com 
8
സ്കൂളുകള്‍

വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് അധീനതയില്‍ 3 എല്‍.പി സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. താഴത്തുവടകര, വെള്ളാവൂര്‍, മണിമല എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടങ്ങളില്‍ ടി സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഗവ.എല്‍.പി എസ് താഴത്തുവടകര

📍 വിലാസം: ഗവ. എല്‍.പി സ്കൂള്‍ താഴത്തുവടകര, താഴത്തുവടകര പി ഒ, കോട്ടയം, 686541

✉ ഇമെയിൽ: glpsthazhathuvadakara8855@gmail.com 
ഗവ. എല്‍.പി സ്കൂള്‍ വെള്ളാവൂര്‍

📍 വിലാസം: ഗവ. എല്‍.പി സ്കൂള്‍ വെള്ളാവൂര്‍, വെള്ളാവൂര്‍ പി ഒ, കോട്ടയം, 686541

✉ ഇമെയിൽ: gvtlps4@gmail.com
ഗവ. എല്‍.പി സ്കൂള്‍ മണിമല

📍 വിലാസം: ഗവ. എല്‍.പി സ്കൂള്‍ മണിമല, മണിമല പി ഒ, കോട്ടയം, 686543

✉ ഇമെയിൽ: govtlpsmanimala@gmail.com 
 
9
അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം (LID&EW)

വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനീയറുടെ കാര്യാലയം ഗ്രാമപഞ്ചായത്ത് ആഫീസില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു.

ലഭിക്കുന്ന സേവനങ്ങള്‍:

  • കെട്ടിട നിര്‍മ്മാണ അനുമതി

  • ഗ്രാമപഞ്ചായത്ത് മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വ്വഹണം

  • വിവിധ സര്‍ട്ടിഫിക്കറ്റുകള്‍

⏰ സമയം: രാവിലെ 10:00 മുതൽ വൈകീട്ട് 05:00 വരെ
📍 വിലാസം: അസി. എഞ്ചിനീയറുടെ കാര്യാലയം, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്, മണിമല പി.ഒ. 686543
✉ ഇമെയിൽ: aelsgdvellavoor1@gmail.com