Padayani
ജനുവരി-ഫെബ്രുവരി മാസത്തിൽ മകര ഭരണി നാളിൽ28 ദിവസം നടക്കുന്ന ഉത്സവത്തിൽ 8 ദിവസം പടയണി നടക്കുന്നു. കോട്ടയത്തിന്റെയും പത്തനംതിട്ടയുടെയും അതിർത്തിയിലുള്ള കോട്ടാങ്ങൽ ക്ഷേത്രത്തിൽ എല്ലാ വർഷവും പടയണി നടത്തിവരുന്നു. അവസാന 8 ദിവസം വളരെ പ്രധാനമാണ്. പരമ്പരാഗതമായ പരിപാടികളും വിവിധ കോലങ്ങളും ആടുന്നു. പടയണി ഇവിടത്തെ രണ്ടു കരകൾ ആയ കോട്ടാങ്ങൽ, കുളത്തൂർ എന്നിവയാണു നടത്തുന്നത്. അവസാന 8 ദിനങ്ങൾ രണ്ടു കരകൾക്കായി വീതിച്ച് ഒരോന്നിനും 4 വീതം ദിവസങ്ങൾ നൽകിയിരിക്കുന്നു. അവസാന 2 ദിവസങ്ങൾ രണ്ടു കരകൾക്കും തുല്യ പ്രാധാന്യമുള്ളതാണ്. വലിയപടയണി എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടു കരകളും മത്സരബുദ്ധിയോടെയാണ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നത്. അവസാന രണ്ടു ദിവസങ്ങളിൽ രാത്രിയിൽ മനോഹരമായ ഘോഷയാത്ര നടക്കുന്നു. വേലകളി, അടവി, പള്ളിപ്പാന, വെള്ളംകുടി, വിനോദം, കോലംതുള്ളൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ്, ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ.