ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മണിമലയാറിന്‍റെ വടക്കേ തീരം ചേര്‍ന്ന് 13 കി.മീ നീളത്തില്‍ സ്ഥിതിചെയ്യുന്ന വെള്ളാവൂര്‍ പഞ്ചായത്തില്‍ വടകരകയനിക്കാട്കുന്നുംഭാഗംഏറത്തുവടകര,   വെള്ളാവൂര്‍, താഴത്തുവടകരകൂളത്തൂര്‍പ്രയാര്‍ എന്നീ കരകളാണുള്ളത്.ചിറക്കടവ്മണിമല,കോട്ടാങ്ങല്‍,ആനിക്കാട്,നെടുംകുന്നം,കങ്ങഴ,വാഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അതിരുകളാണ്.രാജഭരണകാലത്ത് പുതിയമണ്ണില്‍ കണക്ക് പത്മനാഭ പിള്ളക്ക് 956 ഏക്കര്‍ സ്ഥലം രാജകൊട്ടാരത്തില്‍ നിന്നും പതിച്ച് കൊടുത്തു.വെള്ളാളര്‍ക്ക് പതിച്ചു കൊടുത്ത ഭൂമിയായതുകൊണ്ട് വെളളാളരുടെ ഊര് എന്ന് ഈ സ്ഥലത്തിന് പേര് വന്നു.ഈ പേര് ലോഭിച്ചാണ് വെള്ളാവൂര്‍ എന്ന പേര് ലഭിച്ചെന്നാണ് അിറയപ്പെടുന്നത്.വെള്ളാവൂര്‍ തോടിനും കുഴിച്ചിട്ട കല്ലിനും ഏറത്ത് വടകരയ്ക്കും മണിമലയാറിനും ഇടക്കുള്ള ഉദ്ദേശം 5 കി.മീ ചുറ്റളവിലുള്ള സ്ഥലമാണ് വെള്ളാവൂര്‍ കര. കുന്നുകളും പാറക്കെട്ടുകളും താഴ് വരകളും നിലങ്ങളും ചെറു പുഴകളും നിറഞ്ഞതാണ് പ്രകൃതി രമണീയമായ ഈ പഞ്ചായത്ത്.തെങ്ങും കവുങ്ങും മരച്ചീനിയും ഇഞ്ചിയും കരിമ്പും നെല്ലും കാപ്പിയും കൃഷി ചെയ്തിരുന്ന പുരയിടങ്ങള്‍ ഇന്ന് റബ്ബര്‍ മരങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്.

            ആചാരത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമായിരുന്നു ക്ഷേത്രങ്ങളോടനുബന്ധിച്ച കാവുകള്‍.ഒരു കാലത്ത് കാവുകളാല്‍ സമൃദ്ധമായിരുന്നു ഈ പഞ്ചായത്തിലെ പല പുരയിടങ്ങളും.വറ്റാത്ത ജലസ്രോതസ്സ് നല്‍കുന്ന കാവുകള്‍ക്ക് പരിസ്ഥിതിയുടെ സന്തുലനവുമായി ഏറെ ബന്ധമുണ്ട്.ഇവ ഇന്ന് അന്യം നില്‍ക്കുന്ന ഒരു അവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നതാണ് സത്യം. ശ്രീ അയ്യപ്പന്‍റെ കാല്പാദം പാറയില്‍ പതിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ചുവട്ടടിപ്പാറ,കിഴക്കേ പാറയിലെ പുലിയളഇന്നും പ്രായം നിശ്ചയിക്കാന്‍ കഴിയാത്ത മണിമല കൊച്ചുപാലം ഈ പഞ്ചായത്തിന്‍റെ അതിര്‍ത്തി വിട്ടുപൊകുന്നതിന് മുമ്പ് മണിമലയാറ് വെള്ളാവൂരിന് സമ്മാനിച്ച സസ്യശ്യാമളമായ കുളത്തൂര്‍മൂഴി തുരുത്ത് ,പെരുങ്കാവിലെ പുഞ്ചപ്പാടങ്ങള്‍ എന്നിവയെല്ലാം ഗ്രാമീണ സൗന്ദര്യത്തിന്‍റെ പ്രതീകങ്ങളാണ്. ഇവിടെ ഹൈന്ദവ ,കൃസ്ത്യന്‍, മുസ്ലീം ദേവാലയങ്ങള്‍ നിരവധിയാണ്. 400-ല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. കുളത്തുങ്കല്‍ ക്ഷേത്രംകടയനിക്കാട് ശ്രീ ഭഗവതിക്ഷേത്രംകടയനിക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രംമുഖ്യപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രംതൃക്കണ്ണാപുരം ശിവക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്.മണിമല സെന്‍റ് ബേസില്‍സ് ചര്‍ച്ച്താഴത്തുവടകര ലൂര്‍ദ്ദ് മാതാ ചര്‍ച്ച്പെരുങ്കാവ് സെന്‍റ് തോമസ് ചര്‍ച്ച്എന്നീ കത്തോലിക്കാ ദേവാലയങ്ങളും,സാല്‍വേഷന്‍ ആര്‍മിസി.എസ്,സി.എം.എസ്പെന്തക്കോസ്ത്ആംഗ്ലിക്കന്‍ സഭസിയോണ്‍ ഗോസ്പല്‍ ചര്‍ച്ച്തുടങ്ങിയ സഭകളുടെ ദേവാലയങ്ങളുംഏറത്തുവടകര മുസ്ലിം പള്ളിതാഴത്തുവടകരമണിമല നമസ്കാരപ്പള്ളികളുമാണ് വിവിധ മതക്കാരുടെ ആരാധനാലയങ്ങള്‍. വിവിധ ക്ഷേത്രങ്ങളുടേയും,പള്ളികളുടേയും  വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികളും സമ്മേളനങ്ങളും നടത്താറുണ്ട്.വെള്ളാവൂര്‍ പഞ്ചായത്തിനോടടുത്ത് കിടക്കുന്നതും മുമ്പ് വെള്ളാവൂര്‍ പഞ്ചായത്തിലായിരുന്നതായി പറയപ്പെടുന്നതുമായ കോട്ടാങ്ങല്‍ ദേവീക്ഷേത്രത്തില്‍ ആണ്ടുതോറും മകരമാസത്തില്‍ നടത്തപ്പെടുന്ന പടയണി മഹോത്സവം മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ആഘോഷമാണ്.ഈ പടയണിയോടനുബന്ധിച്ച് പ്രാചീന കലാരൂപങ്ങളായ വേലകളി,കോലം തുള്ളല്‍,കാളകെട്ട്,തൊഴുവം പ്രദര്‍ശനം,അടവി എന്നിവ ഇപ്പോഴും നടത്തി വരുന്നു.

            കലാസാംസ്കാരിക രംഗത്ത് ഈ പഞ്ചായത്തിന് ഒരു പൂര്‍വ്വകാല ചരിത്രമുണ്ട്.ഇതില്‍ അവിസ്മരണീയമായിട്ടുള്ളത് 1114-ല്‍ വെള്ളാവൂരില്‍ സ്ഥാപിതമായ കഥകളി സംഘമാണ്.ശ്രീ വാവോലിക്കല്‍ നാരായണന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച കഥകളി സംഘം ഇന്നില്ല.ഹരിജനങ്ങളുടെ കോല്‍ക്കളികാളകെട്ട്മുടിയാട്ടം തുടങ്ങിയ പ്രാചീന കലകള്‍ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തിയിരുന്നു.കടയനിക്കാട്ട് കോനാട്ട് ഗോവിന്ദന്‍റെയും ,മാധവന്‍റെയും നാദസ്വരസംഘം ഉണ്ടായിരുന്നു. മുമ്പുണ്ടായിരുന്ന വേലന്‍ പ്രവൃത്തിയും,മണ്ണാന്‍ പാട്ടും ഇന്ന് നിലവിലില്ല. പല ഹൈന്ദവ ഭവനങ്ങളിലും വിശേഷാല്‍ അവസരങ്ങളില്‍ തിരുവാതിര അവതരിപ്പിച്ചിരുന്നു.കേരള ഫോക് ലോര്‍ അക്കാദമി,സാംസ്കാരിക സംഘടനകള്‍,കലാസംഘടനകള്‍ എന്നിവയുടെ സഹായത്തോടെ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പഞ്ചായത്തില്‍ 1927-ല്‍ സ്ഥാപിതമായ ശ്രീവിലാസം വായനശാല കടയനിക്കാട് ടാഗോര്‍ വായനശാല,കുളത്തൂര്‍പ്രയാര്‍ ജയ്ഹിന്ദ് ലൈബ്രറി,വെള്ളാവൂര്‍ ഗ്രാമദീപം ഗ്രന്ഥശാല,ഏറത്തുവടകര സാംസ്കാരിക നിലയം,താഴത്തുവടകര നാഷണല്‍ ലൈബ്രറി.ചുവ ട്ടടിപ്പാറ ത്രിവേണി ഗ്രന്ഥശാല എന്നിവ ഈ പഞ്ചായത്തില്‍ വിജ്ഞാന സമ്പാദനത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു.നിരവധി ആര്‍ട്സ് ക്ലബ്ബുകളും,സ്പോര്‍ട്ട്സ് ക്ലബ്ബുകളും പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കലാ-കായിക-സാമൂഹിക രംഗങ്ങളില്‍ സാമ്പത്തികമായും സംഘടനാപരമായും പ്രോത്സാഹനം നല്‍കാന്‍ കെല്പുള്ള മണിമല ലയണ്‍സ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനവും വിസ്മരിക്കാവുന്നതല്ല.

            1960-മുതല്‍ കുളത്തൂര്‍മൂഴിയില്‍ ആരംഭിച്ച ഹിന്ദുമത കണ്‍വന്‍ഷന്‍ മദ്ധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു കണ്‍വന്‍ഷനാണ്.ഇന്ത്യയിലെ പ്രസിഡന്‍റുമാരായ  ഡോക്ടര്‍ രാജേന്ദ്രപ്രസാദ്,ഡോ.എസ് രാധാകൃഷ്ണന്‍, ശ്രീ വി.വി ഗിരി എന്നിവര്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടുണ്ട്.1977-ല്‍ മണിമല മണല്‍പ്പുറത്ത് ആരംഭിച്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.സര്‍വ്വമത സാഹോദര്യ സന്ദേശവുമായി എത്തുന്ന പൂജരാജക്കളുടെ തിരുനാള്‍ വര്‍ഷാരംഭത്തില്‍ മണിമലയെ പുളകച്ചാര്‍ത്തണിയിക്കുന്നു.നിരവധി കലാകാരډാര്‍ക്ക് ജډം കൊടുത്ത നാടാണ് വെള്ളാവൂര്‍.ചിത്രകാരനായ ശ്രീ കെ.ആര്‍ രാമക്കുഞ്ഞ്,ആര്‍ട്ടിസ്റ്റ് വിജയന്‍,കലാകാരനായ ശ്രീ കരുണാകരന്‍ നായര്‍,തുള്ളല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന കലാമണ്ഡലം സുകുമാരന്‍ നായര്‍ എന്നിവരൊക്കെ കാല യവനികക്കുള്ളില്‍ മറഞ്ഞു. ശ്രീ പുരുഷോത്തമന്‍ കര്‍ത്ത തുളളല്‍ രംഗത്തും,നൃത്ത രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.പ്രസിദ്ധ കാഥികനായ ശ്രീ എ.എന്‍.ആര്‍ പിള്ള-യുടെ കലാ ജീവിതം ആരംഭിച്ചത് കടയനിക്കാട്ട് നിന്നുമാണ്.ആര്‍ട്ടിസ്റ്റും നാടക നടനുമായ സുചിത്ര ഉണ്ണിക്കൃഷ്ണന്‍,ആര്‍ട്ടിസ്റ്റ് സോമന്‍,ആര്‍ട്ടിസ്റ്റ് മോഹനന്‍ മണിമല എന്നിവര്‍ ഈ പഞ്ചായത്തിന്‍റെ അഭിമാന ഭാജനങ്ങളാണ്.മലയാളികളുടെ കലയായ കഥകളി കടലിനക്കരെ അഭ്യസിപ്പിക്കുന്ന കലാമണ്ഡലം വിജയന്‍,ഈശ്വരന്‍ നമ്പൂതിരി,കടയനിക്കാട് രഘുനാഥ്,പുഷ്പാംഗദന്‍,സുരേഷ് മണിമല തുടങ്ങി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല.

            ഹിന്ദി  നമ്മുടെ രാഷ്ട്ര ഭാഷയാകുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തില്‍ ഹിന്ദി പ്രചരിപ്പിച്ച ശ്രീ രാമന്‍പിള്ള സാര്‍,അദ്ദേഹത്തിന്‍റെ പുത്രനും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന ശ്രീ മോഹന്‍ ഡി കങ്ങഴശ്രീ ഫിലിപ്പ് മണിമല എന്നിവര്‍ സാഹിത്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വെള്ളാവൂരിന്‍റെ യശസ്സ് ഉയര്‍ത്തിയവരാണ്. ജډനാടിന്‍റെ വിമോചനത്തിനായി സ്വാതന്ത്യ സമര തീച്ചൂളയിലേയ്ക്ക് എടുത്തുചാടി നിസ്വാര്‍ത്ഥ സേവനം നടത്തിയ ശ്രീ പി.എം നാരായണന്‍ ഇലഞ്ഞിമണ്ണില്‍,ശ്രീ ഇ.ജെ ചെറിയാന്‍ വട്ടക്കാവില്‍,ശ്രീ ഗോപാലന്‍ നായര്‍,ശ്രീ മത്തായി മാത്യു മാളിയേക്കല്‍ എന്നിവരെ കൃതഞ്ജതാ പൂര്‍വ്വം സ്മരിക്കുന്നു.

            ഗ്രാമസ്വരാജ് സങ്കല്പത്തെ പ്രവൃത്തിപഥത്തില്‍ എത്തിക്കുകയും ഒന്‍പത് പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ശ്രീവിലാസം വായനശാല സ്ഥാപിക്കുകയും എസ്.കെ.വി എന്‍.എസ്.എസ് സ്ക്കൂളിന്‍റെ ആരംഭം കുറിക്കുകയും ചെയ്ത പാലത്ത് ശ്രീ പരമേശ്വരക്കുറുപ്പ് ഈ പഞ്ചായത്തിന്‍റെ തിരുമുറ്റത്ത് ജ്വലിച്ചു നില്‍ക്കുന്ന കര്‍പ്പൂര ദീപമാണ്. പുരോഗമന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും 1967-ല്‍ വാഴൂര്‍ അസംബ്ലിയെ പ്രതിനിധീകരിക്കുകയും ചെയ്ത അഡ്വ.കടയനിക്കാട് പുരുഷോത്തമന്‍ പിള്ള.വെള്ളാവൂര്‍ എന്ന പേരിനോടൊപ്പം പീരുമേട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെള്ളാവൂര്‍ സുകുമാരന്‍ എന്നിവര്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറിപ്പോയ വെള്ളാവൂരിന്‍റെ സന്തതികളാണ്. ഒരു സമുദായത്തിന്‍റെ മാത്രമല്ല കേരളത്തിന്‍റെയാകെ അഭിമാനമാണ് കര്‍ദ്ദിനാള്‍ ആന്‍റണി പടിയറ.അദ്ദേഹം പിറന്ന നാടാണ് നമ്മുടേത്.ഔദ്യോഗിക രംഗത്ത് ഉന്നത ശ്രേണിയില്‍ എത്തിയിട്ടുള്ളവര്‍ നിരവധിയാണ്.ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം,ശ്രീ റ്റി.ഡി തങ്കച്ചന്‍,ശ്രീ കെ.പി.എം റാവുത്തര്‍ കിഴക്കയില്‍,ശ്രീ വി.കെ ദാമോദരന്‍ വാകനാനില്‍,ശ്രീ ബാബു രാജേന്ദ്രന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങി നിരവധി പേര്‍ ഈ രംഗത്തുണ്ട്.വിഷചികിത്സയ്ക്ക് പ്രസിദ്ധനായിരുന്ന കടയനിക്കാട് വഞ്ചിയോലില്‍ ശ്രീ നാരായണപിള്ള (കൊച്ചെജമാനന്‍),തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആന വൈദ്യനായിരുന്ന നാരായണമന്ദിരം ശ്രീ സി.എന്‍ ദാമോദരന്‍ നായര്‍,വസൂരി ചികിത്സാരംഗത്ത് പ്രസിദ്ധനായിരുന്ന കരിപ്പാല്‍ ശ്രീ പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ നമ്മുടെ നാട്ടിലെ ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വൈദ്യډാരാണ്.

            പണ്ട് ഈ പഞ്ചായത്തിലെ കൃഷിഭൂമിയുടെ ഭൂരരിഭാഗവും പുതിയ മണ്ണില്‍ കണക്കു പത്മാനഭപിള്ള,ചിലമ്പനേത്ത് ഈശ്വരപിള്ള (കടുവാ നാരായണപിള്ള)ആര്യാട്ട് ആശാന്‍ എന്നീ മൂന്ന് ഭൂ ഉടമകളുടെ കൈവശമായിരുന്നു.ഇവരുടെ മണ്ണില്‍ പണിയെടുത്തിരുന്ന അടിയാډാരെ യാതൊരു കാരണവും കൂടാതെ നിഷ്ക്കരുണം കുടിയിറക്കിയ നടപടിക്കെതിരെ 1952-ന് ശേഷം കര്‍ഷകത്തൊഴിലാളികള്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. 1952-54 കാലഘട്ടത്തില്‍ പെരുംകാവ് പ്രദേശത്ത് നടന്ന കര്‍ഷകത്തൊഴിലാളി സമരം പുരോഗമന പ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തോടുകൂടി അവരുടെ നേതൃത്വത്തിലാണ് നടന്നത്.      മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഈ പഞ്ചായത്തിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത കുടുംബങ്ങള്‍ നിരവധിയാണ്.എന്നാല്‍ 1950-ന് ശേഷം നിരവധി കുടുംബങ്ങള്‍ അവരുടെ സ്ഥലം വിറ്റ് ഇടുക്കി ജില്ലയിലെ തോവാള ,കട്ടപ്പന മലബാറില്‍ കണ്ണൂര്‍,കാസര്‍ഗോഡ് സ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. 18.09.1953-ല്‍ വെള്ളാവൂര്‍ പഞ്ചായത്ത് രൂപീകൃതമായി. ശ്രീ പി.എ നാരായണന്‍ ബി.എ,ബി.എല്‍ പ്രസിഡന്‍റായും ശ്രീ പി.ജി ജോസഫ് എരുതനാട്ട് വൈസ് പ്രസിഡന്‍റായുംശ്രീ റ്റി.പി കൃഷ്ണപിള്ള കള്ളിക്കല്‍,ശ്രീ ഇ.കുമാരപിള്ള പുത്തന്‍പുരയ്ക്കല്‍,ശ്രീ കെ.ഇ മാധവക്കൈമള്‍ ആര്യാട്ട്,ശ്രീ വര്‍ഗ്ഗീസ് മത്തായി ഞാലിപ്പറമ്പില്‍, ശ്രീ എം.പി ഗോവിന്ദന്‍ എന്നിവരായിരുന്നു ആദ്യ ഭരണ സമിതി അംഗങ്ങള്‍.ഇതില്‍ എം.പി ഗോവിന്ദന്‍ രാജി വച്ചപ്പോള്‍ ശ്രീ കെ.ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു.താഴത്തുവടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്ത് ആഫീസ് 11.08.1954-ല്‍ വെള്ളാവൂരിലേയ്ക്ക് മാറ്റപ്പെടുകയും 18.12.1956-ല്‍ വീണ്ടും താഴത്തുവടകരയ്ക്കു മാറ്റുകയും ചെയ്തു. തുടര്‍ ന്നാണ് മണിമലയിലേയ്ക്ക് ഓഫീസ് മാറ്റി സ്ഥാപിച്ചത്.

            1963-ല്‍ രണ്ടാമത്തെ ഭരണസമിതി അധികാരത്തില്‍ വന്നു.ശ്രീ വി.എന്‍ ഗോപാലകൃഷ്ണപിള്ളയും തുടര്‍ന്ന് ശ്രീ ഇ.ജെ ദേവസ്യയും പ്രസിഡന്‍റുമാരായിരുന്നു. മൂന്നാമത് വന്ന ഭരണ സമിതിയില്‍ ശ്രീ എം.എം ജോസഫ്,ശ്രീ പി ശങ്കരന്‍കുട്ടി നായര്‍ എന്നിവര്‍ വിവിധ കാലയളവുകളില്‍ പ്രസിഡന്‍റുമാരായിരുന്നിട്ടുണ്ട്. നിലവില്‍ ശ്രീമതി ജലജ മോഹന്‍ പ്രസിഡന്‍റായും ശ്രീ അനൂപ് പി റ്റി വൈസ് പ്രസിഡന്‍റായും ശ്രീമതി ബെന്‍സി ബൈജു വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേസഴ്സണായും ശ്രീ ശ്രീജിത്ത് കെ എസ് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായും ശ്രീമതി സന്ധ്യ റെജി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായും തുടര്‍ന്ന് വരുന്നു. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ കൈവശമിരുന്ന കുളത്തൂര്‍ കാവുംഭാഗത്തെ 82 എക്കര്‍ 32 സെന്‍റ് സ്ഥലം 1958-ല്‍ ഡീലിമിറ്റേഷനോടുകൂടി കോട്ടാങ്ങല്‍ പഞ്ചായത്തിനോടുകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ പഞ്ചായത്തില്‍ 2011-ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 17150 ആണ്. ആയതില്‍ 8351 പുരുഷന്‍മാരും 8799 സ്ത്രീകളും ഉള്‍പ്പെടുന്നു. കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതല്‍ പട്ടികജാതി കോളനികളുള്ള പഞ്ചായത്താണിത്.9 പട്ടികജാതി കോളനികളിലും 21 സങ്കേതങ്ങളിലുംകൂടി 455 കുടുംബങ്ങളിലായി 1725 - ഓളം ജനങ്ങള്‍ അധിവസിക്കുന്നു.